Pages

Subscribe:

Ads 468x60px

1.17.2012

മിഴിനീര്‍ തുള്ളികള്‍

 പച്ചവിരിച്ച വയലേലകളും അവയ്ക്കരികെ കളകള ആരവമുയര്‍ത്തി ഒഴുകുന്ന ചെറുതോടുകളും അവയ്ക്കരികില്‍ മേയുന്ന കാലിക്കൂട്ടവും..  അവയുടെ പുറത്തിരുന്നു കിന്നാരം പറയുന്ന ചെറു കിളികളും പിന്നെ മന്ദമാരുതന്റെ തമാശകേട്ട് തലയാട്ടി ചിരിക്കുന്ന ചെറുമരങ്ങളും , എല്ലാം കൊണ്ടും ഗ്രാമീണ സൌന്ദര്യത്തിന്‍റെ തലയെടുപ്പോടെ നില്‍കുന്ന മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമം.
  

അകലെ പാടത്തിന്‍റെ ഒരറ്റത്ത്‌ പഴകി നിലംപോത്താറായ ഒരു ഓടു മേഞ്ഞ വീട്. അവിടെ ഉമ്മറത്ത്‌ ചാരുകസേരയില്‍ കാലുനീട്ടിയിരിക്കുന്ന ഗ്രഹനാഥന്‍. ഉച്ച ഭക്ഷണം നല്‍കിയ ഒരു ചെറിയ മയക്കമുണ്ട് അയാളുടെ മുഖത്ത്.
 

"സൈതാലിക്കാ..."  മുറ്റത്ത്നിന്നൊരു വിളി . പരിചയമുള്ള സ്വരമാണ് അയാള്‍ കണ്ണുതുറന്നു.
 

"ഹ ആരിതു മമ്മതോ, വരീ ഇരിക്കി .." അയാള്‍ സ്വാഗതം ചെയ്തു.
ആ നാട്ടിലെ അറിയപ്പെടുന്ന വിവാഹ ദല്ലാളാണ് മമ്മത്.
 

"ഉച്ച മയക്കത്തിലാകും..ലേ?" തന്‍റെ കുട മടക്കി ചാരുപടിയുടെ മൂലയില്‍ വെക്കുന്നതിനിടെ അയാള്‍ ചോദിച്ചു.
 

"ഉറങ്ങിയിട്ടോന്നുമില്ലാ മമ്മതെ..ഓരോന്ന് ആലോചിച്ചു കിടന്നതാ..അല്ലെങ്കിലും ഞാന്‍ മനസ്സമാധാനത്തോടെ ഒന്ന് കണ്ണടച്ചിട്ട് ദിവസം ഒരുപാടായി" ഒരു ദീര്‍ഗ നിശ്വാസത്തോടെ അയാള്‍ പറഞ്ഞു.
 

"ഹേയ് ഇങ്ങളിങ്ങനെ ടെന്‍ഷനടിക്കല്ലി സൈതാലിക്കാ, എല്ലാം ശേരിയാകും, അതിനുള്ള ഒരു കാര്യം പറയാന്‍ കൂടിയാ  ഞാനിപ്പോ വന്നത്. നഫീസാന്‍റെ ജീവിതം ഏതായാലും ഇങ്ങനെയായി എന്നുകരുതി  അവളുടെ താഴെയുള്ളവരുടെ ജീവിതം നമുക്ക്‌ നോക്കാതിരിക്കാന്‍ പറ്റുവോ"   മുറുക്കാന്‍ വായിലേക്ക് തിരുകിക്കൊണ്ടയാള്‍ തുടര്‍ന്നു.. "ഇന്നലേയ്, ഞാന്‍ ആ പാര്‍ട്ടിയെ കണ്ടിരുന്നു , ഹ നമ്മുടെ ഖദീജാക്ക് വേണ്ടിയെ.. മുപ്പതും ഒന്നരയുമാ ചോദിക്കുന്നത്, സൈതാലിക്ക ആയതോണ്ട് ഞാനൊരു ഇരുപത്തഞ്ചില്‍ ഒതുക്കിതരാം..ന്തേയ്? "
 

"മൂത്തവളുടെ കല്യാണതോടുകൂടി ആകെ ഉണ്ടായിരുന്ന വടക്കേ പാടവും കരുതിവെച്ചിരുന്ന കാശും പോയില്ലേ..എന്നിട്ട് അവളുടെ ഗതി ഇങ്ങനെയും..ഇനി ഇ വീടും സ്ഥലവുമല്ലാതെ എന്റെ കയ്യില്‍ ഒന്നുമില്ല...ഇതൊക്കെ അനക്കും അറിയുന്നതല്ലേ മമ്മതെ"
 

"ന്‍റെ സൈതാലിക്കാ അതൊക്കെ നിക്കറിയാവുന്ന കാര്യല്ലേ..എന്ന് കരുതി ഇ പെണ്‍കുട്ടികളെ ജീവിതകാലം മുഴുവന്‍ ഇ കൂരയില്‍ നിര്‍ത്താനാ ഇങ്ങള് കരുതിയേക്കണത് ?"
 

"അല്ല, അതിപ്പോ മമ്മതെ..."
 

"എന്ത് അതിപ്പോ..വീടിന്‍റെയും സ്ഥലത്തിന്റെയും ആധാരം വെക്കണം, കല്യാണത്തിനുള്ള പൈസ കിട്ടും.. പിന്നെ ബാക്കി എവിടുന്നെങ്കിലുമൊക്കെ നമുക്ക്‌ ഒപ്പിക്കാം."
 

"പക്ഷേങ്കില് ആ പൈസ എനിക്ക് തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കി?" അയാളുടെ ശബ്ദമിടറി.
 

"ന്‍റെ സൈതാലിക്കാ അതൊക്കെ അപ്പോഴത്തെ കാര്യമല്ലേ..ഇപ്പൊ നമുക്ക് നമ്മുടെ കുട്ട്യോളെ ജീവിതമാണ് വലുത് ..ഇങ്ങള് ഞാന്‍ പറയുന്നത് കേള്‍ക്കി.."
 

"മമ്മതെ, ഞാന്‍ പാടത്തു ചോര നീരാക്കി കിട്ടുന്ന പൈസ ഒരുക്കൂട്ടി വെച്ച് ഉണ്ടാക്കിയതാ ഇത് ..ഇതുകൂടി പോയാ പിന്നെ ഭാര്യയേ൦ കുട്ടികളെയും കൂട്ടി ഞാന്‍ എങ്ങോട്ട് പോകും..ആലോചിക്കുമ്പോ ഖല്‍ബ് പിടയാ.."
 

"ഇങ്ങള് ഇങ്ങനെ ടെന്‍ഷന്‍ അടിക്കല്ലി, എല്ലാ പെണ്‍കുട്ടികള്‍ക്കും ജീവിതത്തില്‍ കിട്ടുന്ന സുഖമോ സൌകര്യങ്ങളോ നമുക്ക്‌ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല അവര്‍ക്ക്‌, എന്നാല്‍ അവരുടെ കല്യാണമെങ്കിലും അന്തസ്സായി നടത്തി ആ കുറവ് പരിഹരിക്കാം എന്നല്ലേ ഇപ്പൊ കരുതേണ്ടത്.."
 

"എന്നാലും മമ്മതെ..."
"ഒരു എന്നാലും ഇല്ല, ഞാന്‍ അവര്‍ക്ക് വാക്ക് കൊടുക്കാന്‍ പോവാ.."  ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ മുറ്റത്തെക്ക് നീട്ടി തുപ്പികൊണ്ടയാള്‍ പറഞ്ഞു.
ഹൃദയം വിങ്ങുന്ന വേദനയാലയാള്‍ തലയാട്ടി ..
 

"ന്നാ പിന്നെ ഞാനിറങ്ങട്ടെ..ഹും൦൦..അപ്പൊ പറഞ്ഞ പോലെ..ഹേ ഇങ്ങള് വിഷമിക്കാതിരിക്കി എല്ലാം ശെരിയാകും."
കുട നിവര്‍ത്തിക്കൊണ്ടയാള്‍ പടിയിറങ്ങി. വയല്‍ വരമ്പിലൂടെ നടന്നു നീങ്ങി. അയാള്‍ നടന്നു മറയുന്നതും നോക്കി സൈതാലിക്ക ഇരുന്നു.
 

"ബാപ്പാ..."
ഖദീജയാണ്..അവളുടെ കണ്ണിലും കണ്ണുനീര്‍ തടംകെട്ടി നിന്നിരുന്നു.
 

അയാള്‍ പതിയെ തല ഉയര്‍ത്തി നോക്കി.
 

"ആകെയുള്ള ഇ വീടും സ്ഥലവും കൊടുത്തിട്ട് എന്തിനാ ബാപ്പാ എനിക്ക് മാത്രം ഒരു ജീവിതം.." അവള്‍ വിതുമ്പി.
 

"നീയെല്ലാം കേട്ടോ അപ്പൊ.. " എത്ര ശ്രമിച്ചിട്ടും സങ്കടം സഹിക്കാനാവാതെ വിതുമ്പിക്കൊണ്ടയാള്‍ തുടര്‍ന്നു.. " മോളെ ..നീ അതൊന്നും ആലോചിക്കേണ്ട ഇപ്പൊ..നിനക്ക് വേണ്ടി ഇതെങ്കിലും ചെയ്തില്ലെങ്കി പിന്നെ എന്തിനാ ഇങ്ങനെയൊരു ബാപ്പ"
 

അവളിലെ ദുഖം അണപൊട്ടിയപ്പോ കരഞ്ഞുകൊണ്ടവള്‍ അകത്തേക്കോടി.
  

അയാള്‍ ചാരുകസേരയില്‍ ചലനമറ്റു കിടന്നു. സമയം ഇഴഞ്ഞു നീങ്ങി.
വൈകുന്നേര സൂര്യന്‍റെ ഇളം ചൂടുള്ള കിരണങ്ങള്‍ വയലിനെ തലോടവേ അവ നാണത്താല്‍ മിഴിയടച്ചുനിന്നു.
 

അയാളുടെ മനസ്സിലെ അലയടിക്കുന്ന കടല്‍ അപ്പോഴും ശാന്തമായില്ലായിരുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടില്‍ അയാള്‍ എഴുന്നേറ്റു. വസ്ത്രം മാറി എന്തൊക്കെയോ കടലാസുകള്‍ എടുത്ത് ബാങ്ക് ലക്ഷ്യമാക്കി നടന്നു..
 

വയല്‍ വരമ്പിലൂടെ നടന്നു നീങ്ങുന്ന ബാപ്പയെ കണ്ണുനീര്‍ ചാലിട്ട മിഴിയാല്‍ ഖദീജ നോക്കിനിന്നു.
 

അപ്പോഴും വീടിന്റെ അകത്തളത് നിന്നും ഒരു വിതുമ്പല്‍ കേള്‍ക്കാമായിരുന്നു.. കല്യാണം കഴിഞ്ഞു ഒരു വര്‍ഷം കഴിയവേ  സ്ത്രീധന തുക പറഞ്ഞത്‌ മുഴുവനും കിട്ടിയില്ലെന്ന പേരില്‍ ഭര്‍തൃ വീട്ടില്‍നിന്നും പുറംതള്ളിയ മൂത്തമകള്‍ നഫീസയുടെ കരച്ചില്‍. അവളുടെ കുഞ്ഞു അപ്പോഴും കളിക്കുകയാണ്,  പുര നിറഞ്ഞു നില്‍കുന്ന കണ്ണുനീര്‍ സാഗരം അറിയാതെ, മുതിരുമ്പോള്‍ എനിക്ക് പറയാന്‍ ഒരു ബാപ്പ ഇല്ല എന്ന സത്യമറിയാതെ...
 

അവളുടെ കരച്ചില്‍ ആ കൊച്ചു വീടിന്റെ ചുവരുകളില്‍ തട്ടി മൗനമായ്‌ മുഴങ്ങികൊണ്ടിരുന്നു...
************* **************** *******************
സ്ത്രീയാണ് ഏറ്റവും വലിയ ധനം എന്ന് മനസ്സിലാക്കാത്ത ഇന്നിന്‍റെ ലോകത്ത് സ്ത്രീ വെറും വില്‍പന ചരക്കാണ്..

 (ഫോട്ടോ ഗൂഗിള്‍ അമ്മച്ചി തന്നതാണെ..)

13 അഭിപ്രായങ്ങള്‍:

anupama said...

പ്രിയപ്പെട്ട റിഷാദ്,
ഹൃദ്യമായ നവവത്സരാശംസകള്‍ !
സ്വന്തം വിവാഹം വരുമ്പോഴും, ഓര്‍ക്കണം..സ്ത്രീ തന്നെയാണ് ധനമെന്നു!
വീടും സ്ഥലവും പണയം വെക്കുവാന്‍ ഉപദേശിക്കുന്നതിനു മുന്‍പ്, ആ പെണ്‍കുട്ടിയെ പഠിപ്പിക്കാന്‍ പറയാമായിരുന്നു. അല്ലെ?
വിദ്യാധനം സര്‍വധനാല്‍ പ്രധാനം ! അല്ലാതെ വിവാഹമല്ല !
ഇനിയും എഴുതണം...!നല്ല സന്ദേശങ്ങള്‍ നല്‍കണം!
സസ്നേഹം,
അനു

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നല്ല സന്ദേശം ,പ്രസക്തമായ കാര്യം ഒരല്‍പം വ്യത്യസ്തതയോടെ പറഞ്ഞിരുന്ന്നെങ്കില്‍ കൂടുതല്‍ നന്നായേനെ ,വരികളില്‍ ഒരു എഴുത്തുകാരന്‍ തിര നോക്ക്കുന്നുണ്ട് ,ഒന്ന് ആഞ്ഞു പിടിച്ചാല്‍ മുന്‍നിരയിലെത്താം ......

AFRICAN MALLU said...

വായിക്കുമ്പോള്‍ അറിയാം എഴുതാനുള്ള കഴിവ് നല്ലോണം ഉണ്ട് എന്ന് .തുടര്‍ന്നും എഴുതുക .ആശംസകള്‍

വേണുഗോപാല്‍ said...

റിഷാദ് ...
നന്നായി പറഞ്ഞു ....
എഴുത്തിനു നല്ല ഒഴുക്കുണ്ട് ...
സിയാഫ് പറഞ്ഞ പോലെ ചില സ്ഥലങ്ങളില്‍ ചെറിയ ചില മിനുക്ക്‌ പണികള്‍
ഉണ്ടായാല്‍ നന്നാവും എന്ന് തോന്നി . എഴുതി തെളിയട്ടെ
ആശംസകള്‍

ഫിയൊനിക്സ് said...

Don't drop the spirit of writing. Keep it up. Best wishes.

comiccola / കോമിക്കോള said...

ആശംസകള്‍ .......

Raihana said...

സ്ത്രീയാണ് ഏറ്റവും വലിയ ധനം എന്ന് മനസ്സിലാക്കാത്ത ഇന്നിന്‍റെ ലോകത്ത് സ്ത്രീ വെറും വില്‍പന ചരക്കാണ്..........

INTIMATE STRANGER said...

സ്ത്രീയാണ് ഏറ്റവും വലിയ ധനം എന്ന് മനസ്സിലാക്കാത്ത ഇന്നിന്‍റെ ലോകത്ത് സ്ത്രീ വെറും വില്‍പന ചരക്കാണ്..
keep on writing al de best

Rishad said...

@ anupama ജി , ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി.. സ്വന്തം കാര്യം വരുമ്പോഴും ഓര്‍ത്തോളാമെ..!

Rishad said...

@സിയാഫ് അബ്ദുള്‍ഖാദര്‍.
മുന്‍നിരയില്‍ എത്താന്‍ വേണ്ടിയുള്ള എഴുത്ത് ഒന്നും അല്ല .. എന്റെ പൊട്ട ചിന്തയില്‍ തോന്നുന്നത് കോറിയിടുന്നു, അത്ര മാത്രം .. ഇ പ്രോത്സാഹനത്തിനു നന്ദി..

Rishad said...

@AFRICAN MALLU;
ഇതൊരു ഭംഗി വാക്ക് അല്ലായെന്ന് വിശ്വസിച്ചോട്ടെ ..അത്ര വലിയ കഴിവൊന്നും ഇല്ലാട്ടോ .. അഭിപ്രായത്തിനു നന്ദി

Rishad said...

@വേണുഗോപാല്‍;
നന്ദി വേണുഗോപാല്‍ ജി .. ഇവിടെ വന്നതിനും വിലപ്പെട്ട അഭിപ്രായം പറഞ്ഞതിനും നന്ദി..

Rishad said...

ഫിയൊനിക്സ്, comiccola / കോമിക്കോള, Raihana, INTIMATE STRANGER, thanks to all for ur valuable comments.. ur comments are my inspiration.. hoping ur future supports.. once again thanks..

Post a Comment

വന്ന സ്ഥിതിക്ക് ഒരു അഭിപ്രായം കമന്റിയെച്ചും പോന്നേയ്