Pages

Subscribe:

Ads 468x60px

1.05.2012

ഒരു ബസ്‌ യാത്ര


"നാളെ ഒന്ന് നേരത്തെ എണീറ്റൊണ്ടി, പോകാനുള്ള കാര്യം മറക്കണ്ട"

തലേ ദിവസത്തെ ഉമ്മയുടെ ഇ വാക്കുകള്‍ കാരണമാണ് ഇന്ന് പതിവിലും നേരത്തെ എണീറ്റത് . പല്ല് തേപ്പ് കുളി എന്നിങ്ങനെയുള്ള കലാപരിപാടികളൊക്കെ തീര്‍ത്തു അടുക്കളയിലേക്കു ചെന്നു.  പതിവുപോലെ കൃത്യ സമയത്ത് തന്നെ അടുക്കളസാമ്രാജ്യം തുറന്നു ഉമ്മ തന്റെ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട് .

 " ഇത്ര നേരത്തെ തന്നെ എണീറ്റോ?" എന്ന മുഖഭാവത്തോടെ ഉമ്മ എന്നെയൊന്നു നോക്കി . "അതെ " എന്ന തെല്ലഭിമാനതോടെയുള്ള ഒരു നോട്ടം ഞാനും.   

"ചായ  ആയിക്കണെങ്കി തരീം "  എന്റെ എളിയ റിക്വസ്റ്റ് ! .   വയ്കാതെ തന്നെ കിട്ടി , അസ്സലൊരു ചായ . ചായ കുടിച്ചു കൊയാലയിലേക്ക് പോയി നിലത്ത് കിടന്ന പത്രമെടുത്ത് നിവര്‍ത്തി .  നല്ല മണമുണ്ട് ആ പുതിയ പേജുകള്‍ക്ക് പക്ഷെ അതിനുള്ളിലെ വാര്‍ത്തകള്‍ക്ക് ആ നല്ല മണം കണ്ടില്ല . പതിവുപോലെ തന്നെ , കൊല കവര്‍ച്ച പീഡനം അങ്ങനെ പോകുന്നു ..വായിക്കാന്‍ നിന്നില്ല അതവിടെ ഒരു മൂലയില്‍ വലിച്ചെറിഞ്ഞു .

ഞാന്‍ മുറ്റത്തെക്കും നോക്കി ഇരുന്നു .വെയിലിന്റെ ചെറു കിരണങ്ങള്‍ ഉണ്ടായിരുന്നു മുറ്റത്ത്‌. അന്തരീക്ഷമാകെ ചെറുകിളികളുടെ സംഗീതവും .


" ഞ്ഞി കിനാവും കണ്ടു നിക്കണ്ട ബേഗം പോവാന്‍ നോക്ക് " ഉമ്മാന്റെ ഓര്‍ടറാണ്‌ ഫ്രം അടുക്കള !!  പിന്നെ താമസിച്ചില്ല ,റൂമില്‍ വന്നു അലമാര വലിച്ചു തുറന്നു അലമാരയ്ക്കകത്തു " എന്നെയെങ്ങാനും ഇ പഹയന്‍ വലിച്ചു കെറ്റുമോ " എന്നഭാവത്തോടെ എന്നെ നോക്കി കുറച്ചു പാന്റ്സും ഷര്‍ട്ടും .അവയില്‍ ഒരു മോന്‍ജനെ എടുത്തു വലിച്ചു കയറ്റി . ഇനിയാണ് ശരിക്കുമുള്ള പ്രയത്നം !  കണ്ണാടിക്കു മുന്നില്‍ പോയിനിന്നുള്ള പ്രകടനങ്ങള്‍ ! മുടി ചീകി ചീകി ഒടുവില്‍ കണ്ണാടിയും മുടിയും ഒരുമിച്ചു പറഞ്ഞു " ഒന്ന് നിര്‍ത്തെടാ പുല്ലേ"  സോറി ,അതെനിക്ക് തോന്നിയതാണ് .. ചിലപ്പോ അവരങ്ങനെ പറഞ്ഞിട്ടുണ്ടാകും , അവര്‍ക്കെന്തു സൌന്ദര്യ ബോധം!  ഒരുവിധം മോഞ്ജനായി എന്ന് എനിക്ക് തന്നെ തോന്നിയപ്പോ കണ്ണാടി വിട്ടു . ഉമ്മയോട് സലാം പറഞ്ഞു യാത്രയിറങ്ങി ..


കുണ്ടും കുഴിയും നിറഞ്ഞ, സോറി , കിണറുകളും അരുവികളും നിറഞ്ഞ റോഡിലൂടെ ചാടി ചാടി ഇ വിനീതന്‍ നടന്നു . ഒരുവിധം കവലയിലെത്തി . " ഇവനിതെങ്ങോട്ടാ രാവിലെതന്നെ അണിഞ്ഞൊരുങ്ങി പോകുന്നത് " എന്ന മട്ടില്‍ ചിലരൊക്കെ നോക്കുന്നുണ്ട്. എല്ലാര്‍ക്കും ഒരു 60,65 ഡിഗ്രി ചിരി പാസ്സാക്കി ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ നിന്നു.   ഹ! എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞില്ലാലോ , എന്റെ പ്രിയ മാതാവിന്‍റെ സ്വഗ്രഹതിലേക്ക് തന്നെ !


സമയം ഇഴഞ്ഞു നീങ്ങി .റോഡിന്‍റെ വിദൂരതയിലെക്കും പിന്നെ വാചിലെക്കും എന്റെ കണ്ണുകള്‍ മാറി മാറി നോക്കി . അവസാനം അവന്‍ വന്നു ! എനിക്കുള്ള ബസ്സ്‌!  .. ഓരോ കുണ്ടും വണ്ടിക്കുള്ളതാണ് എന്ന മട്ടില്‍ ഡ്രൈവര്‍ എല്ലാ കുണ്ടിലും ബസ്സ്‌ കയറ്റിയിറക്കി എന്റെ അടുത്ത കൊണ്ട് വന്നു നിര്‍ത്തി . ഞാന്‍ ചാടിക്കയറി ..ആ കിളിക്ക് ഫയങ്ങര തിടുക്കം!! .. അങ്ങാടിയില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ആളുകളുണ്ട് ബസ്സില്‍ ..അപ്പോഴാണ്‌ എനിക്കൊരു കാര്യം തെളിഞ്ഞത് , ഇവരെല്ലാം എന്നേക്കാള്‍ മുന്പേ എനീട്ടിട്ടുണ്ടാകണം .. ഹോ ഇവരെ സമ്മതിക്കണം ! രാവിലെ ഞാന്‍ എണീക്കാന്‍ പെടുന്ന പാട്!


ടിക്കറ്റെടുത്ത് ഒരു മൂലയില്‍ പോയിരുന്നു ഞാന്‍ .  നിറം മങ്ങിയ പുറത്തെ കാഴ്ചകളും നിറം മങ്ങാത്ത ഓടയിലെ അഴുക്ക് വെള്ളത്തിന്റെ ഗന്ധവും എല്ലാം അറിഞ്ഞു ഞാനും, റോഡിന്‍റെ കുഴികളുടെ താളത്തിനനുസരിച്ച് ബസ്സും ദൈവത്തിന്റെ സ്വന്തം നാടിന്‍റെ നെറ്കയിലൂടെ നീങ്ങി .


അപ്പോഴാണ്‌ എന്റെ സീറ്റിന്റെ ഒരു   3, 4 സീറ്റ്‌ അപ്പുറമുള്ള ഒരാള്‍ എഴുന്നേറ്റു കണ്ടക്ടറോഡു  എന്തോ ചോദിക്കുന്നത് കണ്ടത് . കണ്ടക്ടര്‍ അതിനു മറുപടി പറഞ്ഞോ എന്നറിയില്ല , അയാള്‍ തിരക്കിട്ട ജോലിയില്‍ ആയിരുന്നു . രണ്ടു മൂന്നു തവണ ഇത് ആവര്‍ത്തിച്ചു . പിന്നെ കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ ചാടി എണീറ്റു..! സ്വന്തം പോസ്റ്റിലേക്ക് ഗോള്‍ വീണ ടീമിന്റെ കോച്ചിനെ പോലെ അയാള്‍ കൈ കൊണ്ടും മുഖം കൊണ്ടും എന്തൊക്കെയോ കോപ്രായങ്ങള്‍ കാട്ടുന്നുണ്ട്.. കാര്യമെന്തന്നറിയാതെ ഞാന്‍ അയാളെ തന്നെ നോക്കി .


" കൊറേ ആയി ഞമ്മള് ശമിക്ക്നു .. തച്ചു അന്‍റെ മോന്തന്റെ ശയ്പ്പ്‌ ഞമ്മള് മാറ്റും.. കേട്ടോടാ $%$#*()#@#@#$%%^^$##^ "

കണ്ടക്ടറും വിട്ടില്ല , ഇതൊക്കെ കുറെ കണ്ടതാ എന്ന മട്ടില്‍ അയാളും " ഒന്ന് പോടാ $#*()#@#@#$%%^^$# "

ഞാന്‍ കിട്ടിയ കമ്പിയില്‍ മുറുകെ പിടിച്ചിരുന്നു !  താങ്ങാന്‍ എനിക്ക് ആമ്പിയര്‍ ഇല്ല എന്നത് തന്നെ കാരണം! എന്‍റെ  ഇ ശരീര പ്രകൃതി കാരണം ഞാന്‍ ചിലപ്പോ തെറിച്ചു വീണേക്കാം! അത്രയ്ക്ക് കഠിനമായ ബോംബുകളാണ് പൊട്ടുന്നത് !  ബേജാറാവാന്‍ വേറെ എവിടെയെങ്കിലും പോണോ!!


കാര്യമുള്ളത്തിനും ഇല്ലാതതിന്നും തമ്മില്‍ തല്ലുന്ന മലയാളികളും, ആവശ്യമുള്ളിടതും ഇല്ലാത്തിടത്തും വെറുതെ കയറി അഭിപ്രായം പറയുന്ന മലയാളികളെയും ആ ബസ്സിനുള്ളില്‍ ഞാന്‍ കണ്ടു . വാക്പ്രയോഗങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് കണ്ടക്ടര്‍അദ്ദേഹം അടി പിടിക്കു തുടക്കം കുറിച്ചു.   ആകെ  ജഹ  പോഹ !  എനിക്കു ചിരി വന്നു  പക്ഷെ ചിരിച്ചില്ല, അഥവാ കമ്പിയിലെ പിടിയെങ്ങാനും വിട്ടുപോയാലോ ..  .. ഞാന്‍ ആരാ മോന്‍!


എന്‍റെ അടുതിരിക്കുന്നവര്‍ ഇ അടിയും പിടിയും കണ്ടു കാര്യമെന്തന്നറിയാതെ ഭയങ്കരര ചര്‍ച്ചയിലാണ് മുന്നിലിരിക്കുന്ന സ്ത്രീകളും അതെ .

അതുപിന്നെ ബസ്സിനുള്ളിലെ ഒരു ആഗോള പ്രശ്നമായിമാറി . ഇതിനിടയില്‍ എനിക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി ,അപ്പോഴും ഇ അടിപിടിയുടെ കാരണം എനിക്ക് മനസ്സിലായില്ലായിരുന്നു .

ഇത്രമാത്രം കൊലാഹനം ഉണ്ടാക്കാന്‍ ഇവിടെ എന്ത് സംഭവിച്ചു ?

അറിയാനുള്ള ആഗ്രഹം അതിരുകടന്നപോ ഇറങ്ങുന്നതിനു മുന്‍പ്‌  കുറച്ചു മുന്‍പോട്ടു പോയി ഒരാളുടെ ചെവിയില്‍ ചോദിച്ചു ,

 " എന്താ ചേട്ടാ പ്രശ്നം"   അയാള് പറഞ്ഞു " 50  പൈസ ബാക്കി കോ ടുക്കാത്തതിനാ അങ്ങേരു കലിപ്പുണ്ടാക്കിയത്..."  കലികാലം !


ബസ്സിറങ്ങി നടക്കുമ്പോ എന്‍റെ വട്ടു മനസ്സിന്‍റെ പോട്ടചിന്തയില്‍ മിന്നിയത് ഒരു കാര്യമായിരുന്നു ,

   ഇവിടെ കണ്ടത്‌ ആര്‍ക്കും വിലയില്ലാത്ത , യാചകരുപോലും  വാങ്ങിക്കില്ല എന്ന് നമ്മളൊക്കെ പറയുന്ന അവഹേളിക്കുന്ന    50   പൈസയ്ക്കുള്ള വിലയോ അതോ എന്തിനും ഏതിനും ശബ്ദം ഉയര്‍ത്തുന്ന , പ്രതികരിക്കുന്ന മലയാളി സ്വഭാവത്തെയോ ... ആ !!

5 അഭിപ്രായങ്ങള്‍:

പട്ടേപ്പാടം റാംജി said...

കാര്യങ്ങള്‍ എപ്പോളും കൃത്യമായി തന്നെ ഇരിക്കണം. ഒരു പൈസ ആയാല്‍ പോലും അതാണ്‌ എല്ലാവര്ക്കും എപ്പോഴും നല്ലത്.
എഴുത്ത് തുടരുക.
ഒന്നുകൂടി ശ്രദ്ധിക്കുക.

വേണുഗോപാല്‍ said...

ഒരു അമ്പതു പൈസയുടെയും ഒരു രൂപയുടെയും ഒക്കെ മൂല്യം ചിലടിയിടങ്ങളില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട് ..
ആയതിനാല്‍ ഞാന്‍ പൈസ കൊടുക്കുന്നതിലും വാങ്ങുന്നതിലും കുറച്ചു കടും പിടുത്തം കാണിക്കും . ചിലപ്പോള്‍
എന്നെ പോലെ ഒരാളാകാം ആ വഴക്ക് ഉണ്ടാക്കിയത് . നാട്ടിലെ ബസ്‌ കണ്ടക്ടര്‍മാര്‍ ചില്ലറ ഉണ്ടെങ്കിലും പലരോടും
ചേട്ടാ ..പിന്നെ തരാം ടോ ... എന്ന് തട്ടും .. ഒന്നോ രണ്ടു രൂപയല്ലേ എന്ന് കരുതി തിരക്കില്‍ ഞെരുങ്ങുന്ന യാത്രക്കാര്‍
അതിനു പിറകെ പോകാറില്ല. പത്തിരുപതു പേരുടെ കയ്യില്‍ നിന്ന് ഇങ്ങിനെ തട്ടിയാല്‍ ......? അവനു കുശാല്‍ .. ചോദ്യം ചെയ്യുക തന്നെ
ചെയ്യും ... പൈസക്ക് വില കല്‍പ്പിക്കുന്നവര്‍....

അക്ഷര തെറ്റുകള്‍ നിരവധി ... ഒന്ന് എഡിറ്റ്‌ ചെയ്തു റീ പോസ്റ്റ്‌ ചെയ്താല്‍ കൊള്ളാം ...
അല്ലെങ്കില്‍ പിറകെ വരുന്നവരുടെ കയ്യില്‍ നിന്നും തനിക്കു കൊള്ളും
ആശംസകള്‍ ... സുഹൃത്തേ

Rishad said...

@റാംജി , വേണുഗോപാല്‍ ,

ഇ കുഞ്ഞു ഗ്ലോഗിനു കിട്ടിയ ആദ്യത്തെ കമന്റ്‌ ആണ് . വളരെ നന്ദി ..ഇവിടെ വന്നതിനും , പ്രോത്സാഹിപിച്ചതിനും

Absar Mohamed said...

ഫോല്ലോവാര്‍ വിട്ജെറ്റ്‌ ചേര്‍ക്കുക...
അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക...
അമ്മ്ടു ബ്ലോഗുകള്‍ സന്ദര്‍ശിച്ചു അതില്‍ ചേര്‍ത്തിട്ടുള്ള വിട്ജെട്ടുകളും മറ്റും ആഡ് ചെയ്യാന്‍ ശ്രമിക്കുക....

Rishad said...

nanni absar bhai

Post a Comment

വന്ന സ്ഥിതിക്ക് ഒരു അഭിപ്രായം കമന്റിയെച്ചും പോന്നേയ്